
സ്വന്തം ലേഖകൻ
കോട്ടയം; തിരുനക്കരയിൽ ജില്ലാ ട്രാഫിക്ക് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ ലൈസൻസില്ലാതെ സ്വകാര്യബസ് ഓടിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം പെരുവ അഞ്ചൽ ദിനേശ്(23) എന്നായാളാണ് പൊലീസിൻരെ പിടിയിലായത്. കോട്ടയം-പിറവം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഗുഡ് വിൽ എന്ന സ്വകാര്യബസ് ഓടിച്ച യുവാവാണ് കോട്ടയം ട്രാഫിക്ക് പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത്.
ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനീഷ്, പ്രദീപ്, സി പി ഒ ഷൈജു,എസ് ഇ.ടി ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന വാഹനപരിശോധനയുടെ ഭാഗമായി നടക്കുന്ന സ്പെഷ്യൽ ഡ്രൈവിൽ വിവിധസ്ഥലങ്ഹളിലായി നിരവധി ഡ്രൈവർമാർ പിടിയിലായിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തിയ സെന്റ് ജോസഫ് ബസ്സിന്റെ ഡ്രൈവറായ കിടങ്ങൂർ ശ്രീജാ ഭവനിൽ ശ്രീകാന്ത് ജി നായരെ ട്രാഫിക് പോലീസ് കയ്യോടെ പിടികൂടിയിരുന്നു. ശാസ്ത്രീ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് ശ്രീകാന്ത് പിടിയിലായത്. രണ്ടെണ്ണം അടിക്കാതെ ഇവർക്ക് ചോറിറങ്ങില്ലന്ന് ജീവനക്കാർ തന്നെ രഹസ്യമായി സമ്മതിക്കുന്നു… ബീവറേജിൽ ക്യൂ നിന്ന് കുപ്പിയുമായി തിരിച്ചെത്തും.. പിന്നീടങ്ങോട്ട് മദ്യലഹരിയിലാണ് ഇവരുടെ ഡ്രൈവിംഗ് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
എറണാകുളം തൃപ്പൂണിത്തുറയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ അമ്പതോളം ഡ്രൈവർമാരെക്കൊണ്ട് ഇനി മദ്യപിച്ച് വാഹനമോടിക്കില്ലായെന്ന് ആയിരം തവണ ഇംപോസിഷൻ എഴുതിച്ച് സംഭവും കഴിഞ്ഞ ദിവസമായിരുന്നു. അതിൽ സ്വകാര്യ ബസ് ഡ്രൈവർമാരും, കെ എസ് ആർ ടി സി ഡ്രൈവർമാരും ഉൾപ്പെട്ടിരുന്നു.
വ്യാപകമായി വാഹനപരിശോധന നടക്കുമ്പോഴും, നിരവധിപേർ പിടിയിലാകുമ്പോഴും നിയമലംഘനം ആവർത്തിക്കുകയാണ് നിരത്തുകളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർ. ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് യാതൊരുവിധ ഇൻഷുറൻസ് ആനൂകൂല്യങ്ങളും ലഭിക്കില്ല. തുടരെ അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോഴും വേണ്ടത്ര ശിക്ഷാനടപടികൾ ഇല്ലാത്തതാണ് ഇത്തരത്തിൽ നിയമലംഘനം നടക്കുന്നതെന്നും പൊതുജനം