video
play-sharp-fill

കൊച്ചിയില്‍ മിന്നല്‍ പരിശോധന; വീണ്ടും പഴകിയ മീന്‍ പിടിച്ചെടുത്തു;  എത്തിച്ചത് ചീഞ്ഞതും നല്ലതും ഇടകലര്‍ത്തി

കൊച്ചിയില്‍ മിന്നല്‍ പരിശോധന; വീണ്ടും പഴകിയ മീന്‍ പിടിച്ചെടുത്തു; എത്തിച്ചത് ചീഞ്ഞതും നല്ലതും ഇടകലര്‍ത്തി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ചമ്പക്കര ചന്തയില്‍ നിന്ന് പഴകിയ മീന്‍ പിടിച്ചെടുത്തു.

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അഴുകിയ മീന്‍ പിടിച്ചെടുത്തത്.
കര്‍ണാടകയില്‍ നിന്നാണ് മീന്‍ കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല മീനും അഴുകിയ മീനും ഇടകലര്‍ത്തി എത്തിക്കുകയായിരുന്നു. മീന്‍ പിടിച്ചെടുത്തതിന് പിന്നാലെ ലോറി ഡ്രൈവറെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ആഴ്ചയിലും എറണാകുളത്ത് പഴകിയ മീന്‍ പിടിച്ചെടുത്തിരുന്നു. എറണാകുളം മരടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് പുഴുവരിച്ച മീന്‍ പിടിച്ചെടുത്തത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി അഴുകിയ മീന്‍ കണ്ടെത്തിയത്.

മരടില്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നറുകളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പരാതിപ്പെടുകയായിരുന്നു. ഒരു കണ്ടെയ്‌നറില്‍ 100 പെട്ടിയും മറ്റൊന്നില്‍ 64 പെട്ടി അഴുകിയ മീനുമാണ് ഉണ്ടായിരുന്നത്.