
സ്വന്തം ലേഖിക
ഹരിപ്പാട്: കെഎസ്‌ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
വള്ളികുന്നം ഇലിപ്പകുളം സ്വദേശി ഷാനവാസിനെയാണ് (40) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറ്റിലയില്‍ നിന്നും കയറിയ യുവതിയുടെ സീറ്റിന് സമീപത്തെ സീറ്റിലിരുന്ന പ്രതി തോട്ടപ്പള്ളിയില്‍ എത്തിയപ്പോള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി.
ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും യാത്രക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ബസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.