video
play-sharp-fill

കുടുംബം ഉന്നയിച്ച സംശയങ്ങള്‍ ശരിയാകുന്നു….! കോട്ടയം വയലാ സ്വദേശി അരവിന്ദന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കുടുംബം ഉന്നയിച്ച സംശയങ്ങള്‍ ശരിയാകുന്നു….! കോട്ടയം വയലാ സ്വദേശി അരവിന്ദന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Spread the love

സ്വന്തം ലേഖിക

കോട്ടയം: വയലായില്‍ സുഹൃത്തായ വീട്ടമ്മയുടെ വീട്ടില്‍ വച്ച്‌ ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ച യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

തലക്കേറ്റ ക്ഷതമാണ് വയലാ സ്വദേശി അരവിന്ദിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കുടുംബം ഉന്നയിച്ച സംശയങ്ങള്‍ പലതും ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ജനുവരി 9നാണ് കോട്ടയം വയലാ കാഞ്ഞിരത്തിങ്കല്‍ സ്വദേശിയായ 38 വയസുകാരന്‍ അരവിന്ദ് മരിച്ചത് . സുഹൃത്തായ വീട്ടമ്മയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ കുഴഞ്ഞുവീണ അരവിന്ദനെ ആശുപത്രിയില്‍ ആക്കിയ ശേഷം വീട്ടമ്മയുടെ ബന്ധുക്കള്‍ മുങ്ങുകയായിരുന്നു.

പിന്നാലെ അരവിന്ദന്റെ മരണം സംഭവിച്ചു. മകനെ യുവതിയും വീട്ടുകാരും ചേര്‍ന്ന് അപായപ്പെടുത്തി എന്ന ആരോപണം അരവിന്ദന്റെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു.

കുടുംബം ഉന്നയിച്ച സംശയങ്ങള്‍ സാധൂകരിക്കും വിധമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും. അരവിന്ദന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .തലയോട്ടിയില്‍ പൊട്ടലുണ്ട്.

തലയ്ക്കു പിന്നിലും ഇടതു തോളില്‍ അടക്കം വിവിധ ഇടങ്ങളില്‍ ചതവേറ്റതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ തലയ്ക്കു പിന്നിലെ മുറിവ് എങ്ങനെ ഉണ്ടായതാണെന്നതിനെ കുറിച്ച്‌ റിപ്പോര്‍ട്ടില്‍ സൂചനയില്ല.

അരവിന്ദന്‍ ബോധരഹിതനായി നിലത്തു വീണ് തലയിടിച്ചാണ് മുറിവേറ്റതെന്നായിരുന്നു സുഹൃത്തായ വീട്ടമ്മയുടെ വാദം.
അരവിന്ദനെ വീട്ടമ്മയും കുടുംബാംഗങ്ങളും ചേര്‍ന്ന് തലയ്ക്കടിച്ച്‌ കൊന്നെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബാംഗങ്ങള്‍.