video
play-sharp-fill

ട്രാക്ക് ചൈൽഡ് പോർട്ടൽ 3.0….! വിവരങ്ങൾ അറിയാനും കൈമാറാനും പുതിയ സംവിധാനം; കുട്ടികളുടെ സംരക്ഷണത്തിനായി ജനകീയ പങ്കാളിത്വത്തോടെ ഇന്ത്യൻ റെയിൽവേ സംരക്ഷണസേന

ട്രാക്ക് ചൈൽഡ് പോർട്ടൽ 3.0….! വിവരങ്ങൾ അറിയാനും കൈമാറാനും പുതിയ സംവിധാനം; കുട്ടികളുടെ സംരക്ഷണത്തിനായി ജനകീയ പങ്കാളിത്വത്തോടെ ഇന്ത്യൻ റെയിൽവേ സംരക്ഷണസേന

Spread the love

സ്വന്തം ലേഖിക

കൊച്ചി: യാത്രികരുടെ സംരക്ഷണമൊരുക്കാൻ റയിൽവേ പ്രൊട്ടക്ഷൻ സേനയുടെ സഹായത്തോടു കൂടി വിവിധ പദ്ധതികളുമായി ഇൻഡ്യൻ റെയിൽവേ.

ട്രയിനിലും റയിൽവേ സ്റ്റേഷനിലും അലഞ്ഞു തിരിഞ്ഞു ലക്ഷ്യമില്ലാതെ നടക്കുന്ന കുട്ടികളെ കണ്ടെത്തി മാതാപിതാക്കളെയും കൃത്യമായ സംരക്ഷണ ചുമതലയിലും ഏല്പിക്കുന്നതോടൊപ്പം ഇതു സംബന്ധിച്ചുള്ള നിയമനടപടികൾ പൂർത്തികരിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാനും വിവരങ്ങൾ കൈമാറാനും ഉപകരിക്കുന്ന പുതിയ സംവിധാനമാണ് ട്രാക്ക് ചൈൽഡ് പോർട്ടൽ’ 3.0, എന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://indianrailway.gov.in എന്ന സൈറ്റിൽ children rescued by RPF മുഖാന്തിരം സുരക്ഷിതരാക്കിയ കുട്ടികളുടെ വിവരങ്ങൾ ലഭിക്കും. ‘ദൈനം ദിനം നൂറ് കണക്കിന് കുട്ടികൾ ബോധപൂർവ്വവും മറ്റ് ബാഹ്യശക്തികളുടെ പ്രേരണയാലും റയിൽവേകളിൽ എത്തപ്പെടുന്നത് വിദൂര ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള പാലായനം അതും പൈസ മുടക്കില്ലാതെ യാത്ര ചെയ്തും ഇങ്ങനെ വരുന്നവർ പിന്നീട് എവിടെ പോകുന്നെന്നോ അവരുടെ ഭാവി എന്തെന്നോ ആർക്കുമറിയാൻ സാധിക്കുന്നില്ല.

എന്നാൽ റെയിൽവേയുടെ വസ്തുവകളുടെ സംരക്ഷണ ചുമതല മാത്രം നോക്കിയിരുന്ന ആർ പി എഫ്ൻ്റെ രൂപവും പ്രവർത്തനവും വളരെ മാറി കഴിഞ്ഞു എന്നു മാത്രമല്ല കൂടുതൽ ജനകീയ പങ്കാളിത്വത്തോടെ രാജ്യത്തിൻ്റെ വികസന മുന്നേറ്റത്തിൽ അവരും പങ്കാളികളായി കഴിഞ്ഞു.

ഇതിൻ്റെ ഒരു ഭാഗം തന്നെയാണ് ഭാവിയിൽ വഴി തെറ്റി പോയേക്കാവുന്ന കുട്ടികളെ കണ്ടെത്തി അവരെ സുരക്ഷിത ഇടങ്ങളിൽ എത്തിക്കുക, റയിൽവേ വഴി കടത്തുന്ന മദ്യം മയക്കുമരുന്നു തീവ്രവാദം എന്നിവയെ പ്രതിരോധിക്കുക ഏതു അടിയന്തിര സഹചര്യങ്ങളിലും രാജ്യത്തെ മറ്റു ആഭ്യന്തര സേനാ വിഭാഗങ്ങളോടു തോൾ ചേർന്ന്, സുരക്ഷാ നടപടികളിലും, റസ്ക്യു ഓപ്പറേഷനുകളിലും പങ്കാളികളാവുക എന്ന കഴിവുറ്റ സേനാ വിഭാഗമെന്ന് തെളിയിച്ച ആർ പി എഫിൻ്റെ നേതൃത്വത്തിലുള്ള ഈ പോർട്ടലുകൾ.

രാജ്യത്തെ ആഭ്യന്തര ഏജൻസികൾക്കും പ്രയോജനപ്പെടുന്നതോടൊപ്പം പൊതു സമൂഹത്തിനും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. റെയിൽവേയുടെ വികസനതോടൊപ്പം യാത്രികരുടെയും വസ്തുവകളുടെയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതോടൊപ്പം വഴി തെറ്റി അലയുന്ന രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ സംരക്ഷണം റയിൽവേ സംരക്ഷണസേന ഏറ്റെടുക്കുന്നു.