video
play-sharp-fill

ഏറ്റുമാനൂരിൽ ഭാര്യക്ക് നേരെ അതിക്രമം; അക്രമം ഗാർഹിക പീഡനത്തിനെതിരെ  പ്രൊട്ടക്ഷൻ ഉത്തരവ് നിലനിൽക്കെ; നീണ്ടൂർ സ്വദേശിയായ പ്രതി പിടിയിൽ

ഏറ്റുമാനൂരിൽ ഭാര്യക്ക് നേരെ അതിക്രമം; അക്രമം ഗാർഹിക പീഡനത്തിനെതിരെ പ്രൊട്ടക്ഷൻ ഉത്തരവ് നിലനിൽക്കെ; നീണ്ടൂർ സ്വദേശിയായ പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഏറ്റുമാനൂരിൽ ഭാര്യയോട് അതിക്രമം നടത്തിയതിന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ കറ്റത്തിൽ വീട്ടിൽമധുസൂദനൻ (44) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ ഭാര്യ കോടതിയിൽ നിന്ന് ഗാർഹിക പീഡനത്തിനെതിരെ പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങിയിരുന്നു. ഇത് നിലനിൽക്കെ ഇയാൾ കഴിഞ്ഞദിവസം ഇവർ താമസിച്ചു വന്നിരുന്ന വീട്ടിനുള്ളിൽ കയറ്റാതെ വീട് പൂട്ടിയിടുകയും, ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ പ്രശോഭ്, ജോസഫ് ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags :