
കുട്ടനാട് സിപിഎമ്മിലെ തമ്മില്‍തല്ല്; അടികൊണ്ടവര്‍ക്കെതിരെ വധശ്രമത്തിന് കേസ്; പ്രതിഷേധവുമായി ഔദ്യോഗിക വിഭാഗം
സ്വന്തം ലേഖിക
ആലപ്പുഴ: കുട്ടനാട്ടിലെ സിപിഎം തെരുവില്‍ തല്ല് കേസില്‍ അടികൊണ്ട നേതാക്കള്‍ക്കെതിരെ പൊലീസ് വധശ്രമക്കേസ് എടുത്തു.
ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കല്‍ കമ്മിറ്റി അംഗം ശരവണനും എതിരെയാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമി സംഘത്തിലെ കിഷോറിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് ആണ് വധശ്രമത്തിന് കേസ്. കിഷോറിൻ്റെ പരാതിയില്‍ ആണ് നടപടി.
രഞ്ജിത്തും ശരവണനും തലക്ക് കല്ലു കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കിഷോറിൻ്റെ മൊഴി.
ഇതിനിടെ തമ്മില്‍ തല്ല് കേസില്‍ പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം രംഗത്തെത്തി.
പൊലിസ് നടപടി പരിശോധിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സലിം കുമാര്‍ വ്യക്തമാക്കി. അടി കൊണ്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് അംഗീകരിക്കില്ല.
പാര്‍ട്ടി അതിനെതിരെ പ്രതികരിക്കുമെന്നും സലിം കുമാര്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് തെരുവില്‍ തല്ലിയത്.