
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഫാക്ടറിയിലെ ലിഫ്റ്റിനിടയിൽ വീണ് 15 വയസ്സുകാരന് ദാരുണാന്ത്യം. ഡൽഹിയിലെ ബവന വ്യവസായ മേഖലയിലാണ് സംഭവം. അലോക് എന്ന 15 വയസ്സുകാരനാണ് മരിച്ചത്. എയർ കൂളർ ഫാക്ടറിയിലെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു.
ഫാക്ടറിയുടെ രണ്ടാം നിലയിൽ നിന്നാണ് കുട്ടി ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണത്. ഈ സമയം താഴെ നിലയിൽ നിന്ന് കയറിവന്ന ലിഫ്റ്റ് കുട്ടിയെ ഷാഫ്റ്റിനോട് ചേർന്ന് ഞെരുക്കുകയായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മൃതദേഹം ലിഫ്റ്റിന്റെ മൂവിങ് വയറുകളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മെക്കാനിക്കൽ ലഫ്റ്റായിനാൽ വയറിലൂടെ വൻ തോതിൽ വൈദ്യുതി കടന്നുപോകുന്നതാണ്. കുട്ടിക്ക് വൈദ്യുതാഘാതവും ഏറ്റിട്ടുണ്ടെന്ന് ഡോക്ടമാർ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കുട്ടിയുടെ അമ്മ എയർ കൂളർ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്.
ഫാക്ടറിയിലേക്ക് വരുന്ന കുട്ടിയെ കൊണ്ടും തൊഴിലുടമകൾ ജോലി ചെയ്യിപ്പിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു. അത്തരത്തിൽ ലിഫ്റ്റിന് സമീപം ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഷാഫ്റ്റിനിടയിലേക്ക് കുട്ടി വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റതിനാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അശ്രദ്ധമൂലമുണ്ടായ മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ജോലി ചെയ്യാൻ നിർബന്ധിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.







