
സ്വന്തം ലേഖകൻ
പീരുമേട്: വീട് കുത്തിത്തുറന്നു പട്ടാപ്പകല്‍ മോഷ്ടാക്കൾ കവർന്നത് 12 പവന്‍ സ്വര്‍ണവും 30,000 രൂപയും. കല്ലാര്‍ ഓട്ടപ്പാലം വിനോദ് ഭവനില്‍ മനോഹരന്‍റെ വീടിന്‍റെ പിന്‍വശത്തെ വാതില്‍ തകര്‍ത്താണു മോഷണം.
ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടിലില്ലായിരുന്നു. വീട്ടിനുള്ളില്‍ കയറിയ മോഷ്ടാവ് ഒരു അലമാര കുത്തിപ്പൊളിക്കുകയും മറ്റൊരു അലമാരയുടെ താക്കോല്‍ കണ്ടെത്തി തുറന്നുമാണ് മോഷണം നടത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group