കോട്ടയത്ത് സെര്‍വര്‍ പണിമുടക്കി; ആധാരം രജിസ്ട്രേഷന്‍ ഉള്‍പ്പെടെ മുടങ്ങിയത് രണ്ടാഴ്ച, ; സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രം ബാക്കിയിരിക്കെ തുടരെത്തുടരെ ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ ഭൂമി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും തിരിച്ചടിയാകുന്നു; സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ രണ്ടാഴ്ചയായി തുടരുന്ന സെര്‍വര്‍ തകരാര്‍ ഭൂമി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും തിരിച്ചടിയാണ്. ആധാരം രജിസ്റ്റര്‍ ചെയ്യാനും ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്താനും കഴിയാത്തതിനാല്‍ ജനം കുഴങ്ങി.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനാണ് സെര്‍വറിന്റെ നിയന്ത്രണം. അപ്ഡേഷന്‍ നടപടികളുടെ ഭാഗമായാണ് സെര്‍വര്‍ തടസപ്പെട്ടതെന്നാണ് പറയുന്നത്. എന്നാല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് സബ് രജിസ്ട്രാര്‍ ജീവനക്കാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ പല ദിനങ്ങളിലും സെര്‍വര്‍ തകരാര്‍ പരിഹരിക്കപ്പെടുന്നതും കാത്തിരിക്കുകയാണ് ജീവനക്കാര്‍. സേവനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ട ദിവസങ്ങളുമുണ്ട്. ഡിജിറ്റല്‍ ഒപ്പു രേഖപ്പെടുത്താനടക്കം പലപ്പോഴും ആറു മണിക്ക് ശേഷവും ജോലി ചെയ്യേണ്ട ഗതികേടിലാണെന്ന് ജീവനക്കാര്‍ പറയുന്നു.

രജിസ്ട്രേഷന്‍ മുടങ്ങിയതോടെ സ്റ്റാമ്ബ്, രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ലക്ഷങ്ങളുടെ വരുമാനമാണ് സര്‍ക്കാരിന് നഷ്ടമായത്. ജില്ലയില്‍ 23 സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി പ്രതിദിനം നൂറിനും ഇരുനൂറിനും ഇടയില്‍ ആധാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. കളക്ടറേറ്റിലെ ഓഫീസില്‍ പ്രതിദിനം മുപ്പതോളം ആധാരം രജിസ്ട്രേഷന്‍ നടക്കും. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ അത് അ‍ഞ്ചായി ചുരുങ്ങി. ചിലപ്പോഴാകട്ടെ ഒന്നുമില്ല.