
ഗ്ലാസ് ഡോര്‍ ഉണ്ടെന്നറിയാതെ കടയിലേക്ക് കയറി; ഡോറില്‍ തലയിടിച്ച് തെറിച്ചുവീണ വൃദ്ധന് ദാരുണാന്ത്യം
സ്വന്തം ലേഖിക
ചാവക്കാട്: വേഗത്തില്‍ കടയ്ക്കുളളിലേക്ക് കയറവെ മുന്നിലെ ഗ്ളാസ് ഡോറില്‍ തലയിടിച്ച് തെറിച്ചുവീണ വൃദ്ധന്‍ മരിച്ചു.
മണത്തല സ്വദേശി ഉസ്മാന്‍ ഹാജി എന്ന എണ്‍പത്തിനാലുകാരനാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാവികസേനയിലെ റിട്ട. ഉദ്യാേഗസ്ഥനായിരുന്ന ഇദ്ദേഹം പ്രവാസി മലയാളിയുമായിരുന്നു.
ഡ്രൈ ഫ്രൂട്ട്സ് കടയില്‍ സാധനങ്ങള്‍ വാങ്ങാനാണ് ഉസ്മാന്‍ ഹാജി എത്തിയത്. മുന്നിലെ ഗ്ളാസ് ഡോര്‍ ശ്രദ്ധിക്കാതെ വേഗത്തില്‍ പടിക്കെട്ട് കയറി കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്.
ഇടിയേറ്റ് പുറകിലേക്ക് തെറിച്ചുവീഴവെ തലയുടെ പുറകില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Third Eye News Live
0