video
play-sharp-fill

റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിന് വേണ്ടി ഇനി  ക്യൂ വേണ്ട….!  ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ ച്ചെയ്യാം; സംവിധാനം ജില്ലാ ആസ്ഥാനങ്ങളിലെ സ്റ്റേഷനുകൾ മുതൽ ചെറിയ സ്റ്റേഷനുകളിൽ വരെ; പ്ലാറ്റ് ഫോം ടിക്കറ്റിനും സീസൺ ടിക്കറ്റിനും ഉപയോഗിക്കാം

റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റിന് വേണ്ടി ഇനി ക്യൂ വേണ്ട….! ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ പേ ച്ചെയ്യാം; സംവിധാനം ജില്ലാ ആസ്ഥാനങ്ങളിലെ സ്റ്റേഷനുകൾ മുതൽ ചെറിയ സ്റ്റേഷനുകളിൽ വരെ; പ്ലാറ്റ് ഫോം ടിക്കറ്റിനും സീസൺ ടിക്കറ്റിനും ഉപയോഗിക്കാം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സാദാ റെയിൽവേ ടിക്കറ്റുകൾ ഇനി മുതൽ കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിന്ന് വാങ്ങേണ്ടതില്ല.

സ്റ്റേഷനുകളുടെ കവാടത്തിനരികെ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്ത് ഗൂഗിൾ പേ ചെയ്താൽ മതി. ജില്ലാ ആസ്ഥാനങ്ങളിലെ സ്റ്റേഷനുകൾ മുതൽ പാസഞ്ചർ ട്രെയിനുകൾ നിറുത്തുന്ന ഗ്രാമപ്രദേശങ്ങളിലെ ചെറിയ സ്റ്റേഷനുകളിൽ വരെ ഈ സംവിധാനം നിലവിൽ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കുളള സ്റ്റേഷനുകളിൽ പലഭാഗത്തായി ക്യൂ.ആർ. കോഡ് പതിച്ചിട്ടുണ്ട്. പ്ളാറ്റ് ഫോം ടിക്കറ്റിനും സീസൺ ടിക്കറ്റിനും ഇതുപയോഗിക്കാം.

ദീർഘദൂര ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാനും ഇതുവഴി ടിക്കറ്റ് എടുക്കാം. സാധാരണ ടിക്കറ്റെടുക്കാൻ കൂടുതൽ ആളുകളും കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതിയാണ് മാറാൻ പോകുന്നത്.

യു.ടി.എസ് ആപ്പുവഴി സാദാ ടിക്കറ്റ് ഓൺലൈനിൽ എടുക്കാനുള്ള സംവിധാനം നേരത്തെ മുതൽ നിലവിലുണ്ട്. എന്നാൽ, അത് സ്റ്റേഷന് പുറത്തുവച്ച് ചെയ്യണമായിരുന്നു. മാത്രമല്ല, കയറുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും രേഖപ്പെടുത്തണമായിരുന്നു.

മുൻകൂട്ടി പണം നിക്ഷേപിക്കേണ്ടിവരുന്ന റെയിൽവാലറ്റ് വഴിയായിരുന്നു ഇടപാട്. ക്യൂ.ആർ കോഡ് വന്നതോടെ, കടയിൽ പോയി സാധനം വാങ്ങിയശേഷം മൊബൈൽ വഴി പണം നൽകുന്നതുപോലെ ചെയ്താൽ മതി.