
സ്വന്തം ലേഖകൻ
കോട്ടയം: കാരുണ്യത്തിൻ്റെ നിറകുടമായി
കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചന്‍.
പാവങ്ങളെ എന്നും ചേർത്തു നിർത്തുന്ന ടോണി വര്‍ക്കിച്ചന്‍ ഇത്തവണ ഊന്നുവടിക്കായി ധനസഹായമാവശ്യപ്പെട്ട് കോന്നി താലൂക്ക് ഓഫിസിലെത്തിയ ഭിന്നശേഷിക്കാരന് സഹായവുമായെത്തി വീണ്ടും മാതൃകയാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐരവൻ സ്വദേശിയായ കരുണാകരനാണ് കഴിഞ്ഞ ദിവസം കോന്നി താലൂക്ക് ഓഫീസിൽ ധനസഹായമാവശ്യപ്പെട്ട് എത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെല്ലാം കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയതോടെ മൂന്ന് നിലകൾ കയറിയിറങ്ങിയ കരുണാകരൻ ദുരിതത്തിലാവുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽ പെട്ട ടോണി വർക്കിച്ചൻ ഉടൻ കോന്നിയിലേക്ക് തിരിച്ചു. കരുണാകരൻ ചേട്ടനുള്ള ക്രച്ചസും ഇദ്ദേഹത്തിന്റെ മാടക്കട പുതുക്കി പണിയാനായി ധനസഹായവും നൽകിയാണ് ടോണി മാതൃകയായത്.
പാവങ്ങൾക്ക് പിന്തുണയും ധനസഹായവുമായി ടോണി വർക്കിച്ചൻ എത്തുന്നത് ആദ്യത്തെ സംഭവമല്ല. തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടിപരിക്കേല്‍പ്പിച്ച ആറ് വയസുകാരനെ ആശുപത്രിയിലെത്തി സന്ദർശിക്കുകയും കുഞ്ഞിന് പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായവും കൈമാറിയത് രണ്ട് മാസം മുൻപാണ് .
സാമൂഹ്യ സേവന രംഗത്ത് എന്നും മുന്നിട്ട് നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ടോണി വർക്കിച്ചൻ.
തൻ്റെ വരുമാനത്തിൻ്റെ ഏറിയ പങ്കും പാവങ്ങൾക്കായി മാറ്റിവെക്കുന്ന ഈ നന്മമരം മറ്റുള്ളവർക്ക് മാതൃകയാണ്.
മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 2023ലെ ദി ഗ്ലോബൽ ഇന്ത്യൻ സ്വിസ്സർലൻഡ് ബിസിനസ് അച്ചീവ്മെൻ്റ് അവാർഡും കഴിഞ്ഞ ദിവസം ടോണി വർക്കിച്ചനെ തേടിയെത്തി. ഇന്ത്യയിൽ ഈ അവാർഡ് ലഭിക്കുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ് ടോണി വർക്കിച്ചൻ