കോന്നി ഉല്ലാസ യാത്ര: സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിൽ; യാത്രയില്‍ അവധി അപേക്ഷ നല്‍കിയവരും നല്‍കാത്തവരും; ആളൊന്നിന് പിരിച്ചത് 3000 രൂപ; കളക്ടര്‍ അന്വേഷണം തുടങ്ങി

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഘത്തില്‍ തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി.

അവധി അപേക്ഷ നല്‍കിയവരും നല്‍കാത്തവരും ഉല്ലാസയാത്രയില്‍ ഉണ്ട്. ദേവികുളം, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസ് സ്റ്റാഫ്‌ കൗണ്‍സിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം യാത്രാ ചെലവിന് ഓരോരുത്തരും നല്‍കിയിരുന്നു. ജീവനക്കാരുടെ യാത്രക്ക് സ്പോണ്‍സര്‍ ഉണ്ടോ എന്നതും കളക്ടര്‍ അന്വേഷിക്കും.

താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എഡിഎം പരിശോധിച്ചു.
ഗവി മുതല്‍ വാഹനസൗകര്യങ്ങള്‍ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകള്‍ എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥര്‍ ഉല്ലാസ യാത്രക്ക് കൂട്ടമായി പോയത്. 63 ജീവനക്കാരില്‍ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതില്‍ അവധി അപക്ഷ നല്‍കിയവര്‍ 20 പേര്‍ മാത്രം.

22 ജീവനക്കാര്‍ അവധിയെടുത്തത് അനധികൃതമായിട്ടാണെന്ന് വ്യക്തം. രണ്ടാം ശനിയും ഞായറും അവധിയായിതനാല്‍ ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം മൂന്നാറിലേക്ക് ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്ര പോവുകയായിരുന്നു.

ജീവനക്കാരെത്താത്തത് വാര്‍ത്തയായതോടെ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തി. എംഎല്‍എ മൂന്‍കൂട്ടി വിളിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് അറിയച്ചിട്ടാണ് തഹസില്‍ദാര്‍ അവധിയെടുത്തത്.