ജോലി വാഗ്ദാനം ചെയ്തത് പേഴ്‌സനല്‍ സെക്രട്ടറിയായി; അര്‍ധനഗ്നയായി യുവതിയെ മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചു; കൊച്ചിയില്‍ സ്പാ ഉടമ അറസ്റ്റില്‍; മുപ്പതോളം യുവതികള്‍ പ്രതിയുടെ നിര്‍ബന്ധത്തില്‍ വഴങ്ങി ജോലി ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തല്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കൊച്ചിയില്‍ സ്പാ ഉടമ അറസ്റ്റില്‍.

യുവതിയെ ആയുര്‍വേദ സ്പായില്‍ മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫ്‌ലോറാ സ്പായുടെ ഉടമകളിലൊരാളായ തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി നിധിനാണ് പാലാരിവട്ടം പൊലീസിന്‍റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ മറ്റൊരു ഉടമ ഒളിവിലാണ്. പേഴ്‌സനല്‍ സെക്രട്ടറിയായി ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെത്തിച്ച തൃശൂര്‍ സ്വദേശിനിയായ യുവതിയെ ആയുര്‍വേദ സ്പായില്‍ മസാജ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ സൈറ്റായ ഒ.എല്‍.എക്‌സില്‍ നല്‍കിയ പേഴ്‌സനല്‍ സെക്രട്ടറിയുടെ ഒഴിവ് എന്ന പരസ്യം കണ്ടാണ് യുവതി ഫോണില്‍ ബന്ധപ്പെടുന്നത്. തുടര്‍ന്ന് കൊച്ചിയില്‍ എത്തിയ യുവതിയെ നിധിന്‍ ഇവരുടെ മറ്റൊരു ഓഫിസില്‍ എത്തിച്ചു.

തൊട്ടടുത്ത ദിവസം സ്പായില്‍ കൊണ്ടുവരുകയും അര്‍ധനഗ്നയായി മസാജ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ച യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

മുപ്പതോളം യുവതികള്‍ സ്പായില്‍ പ്രതികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോലി ചെയ്യുന്നുണ്ടെന്നും സ്പായില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.