
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യക്ക് നേരെ അതിക്രമം; വേളൂർ സ്വദേശി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ കുളത്തൂത്തറ മാലി വീട്ടിൽ സച്ചിൻ കെ.എസ് (27) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ മാരായ ഉദയകുമാർ പി.ബി, ജോർജ് വി ജോൺ, സി.പി.ഓ മാരായ രാധാകൃഷ്ണൻ കെ.എൻ, ജുനൈസ് എന്നിവരും ഡി.വൈ.എസ്.പി യോടൊപ്പം ഉണ്ടായിരുന്നു.
ഇയാൾക്കെതിരെ സ്ത്രീധന പീഡനവും, പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ പ്രകാരമുള്ള കേസും രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0
Tags :