video
play-sharp-fill

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം;  യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ബൈക്കിലെത്തിയ നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ബൈക്കിലെത്തിയ നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം.

അട്ടക്കുളങ്ങര ജംഗ്ഷനില്‍ രാത്രി ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്.
ജ്യൂസ് കടയിലെ ജീവനക്കാരനായ മുഹമ്മദലി എന്ന യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവല്ലം കേന്ദ്രമാക്കിയുള്ള കഞ്ചാവ് മാഫിയയാണോ അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തേ പൊലീസിനെ അടക്കം ആക്രമിച്ച സംഘത്തിലെ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്നാണ് സൂചന.

ആക്രമണത്തിനിരയായ മുഹമ്മദലിക്ക് കഞ്ചാവ് സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
തലസ്ഥാനത്ത് ഒരു ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് വീണ്ടും ഗുണ്ടാ ആക്രമണം ശക്തമായത്.

പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഗുണ്ടകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് അധികൃതര്‍ കര്‍ശന നടപടി എടുക്കുകയും ചെയ്തിരുന്നു.