video
play-sharp-fill

മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച വ്യക്തി; ആറു മാസമായി ശമ്പളമില്ല ; ബിജുമോന്റെ ആത്മഹത്യ  കടുത്ത സാമ്പത്തിക  പ്രതിസന്ധിയിൽ  ; എങ്ങുമെത്താതെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം

മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച വ്യക്തി; ആറു മാസമായി ശമ്പളമില്ല ; ബിജുമോന്റെ ആത്മഹത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ; എങ്ങുമെത്താതെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനാപുരത്ത് ജീവനൊടുക്കിയത് മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ച വ്യക്തി.
പത്തനാപുരം മാങ്കോട് സ്വദേശി ഇ.എസ്. ബിജുമോനാണ് ആറുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്തത്.

ശമ്പളം ലഭിക്കാത്തതുമൂലം സംസ്ഥാനത്തെ 1714 പ്രേരകുമാര്‍ പ്രതിസന്ധിയിൽ ആയിരുന്നു.
ശമ്പളത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 80 ദിവസം പിന്നിടുമ്ബോഴാണ് ബിജുമോൻ ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹം. ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരക് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാര്‍ച്ച്‌ 31-ന് ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് നടപ്പാക്കാത്തതാണ് ശമ്പളം തടസപ്പെട്ടാന്‍ കാരണം.
സാമ്പത്തിക പ്രതിസന്ധിയിലാണ് ബിജുമോന്‍ ആത്മഹത്യ ചെയ്തതെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു.