video
play-sharp-fill

വിദേശ ജോലി വാഗ്ദാനം ചെയ്ത് കുമ്മനം സ്വദേശിയിൽ നിന്നും പണം തട്ടി; കോഴിക്കോട് സ്വദേശി കുമരകം പോലീസിൻ്റെ പിടിയിൽ

വിദേശ ജോലി വാഗ്ദാനം ചെയ്ത് കുമ്മനം സ്വദേശിയിൽ നിന്നും പണം തട്ടി; കോഴിക്കോട് സ്വദേശി കുമരകം പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കാലങ്ങാലി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആൽബിൻ ജെയിംസ് (34) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കുമ്മനം അറുപറ സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്നും കാനഡയില്‍ ഡ്രൈവിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞ്‌ 2021 ലും 2022 ലുമായി മൂന്ന് ലക്ഷത്തിൽപരം രൂപ പലതവണകളിലായി വാങ്ങുകയും, യുവാവിന്റെ വിസാ ആപ്ലിക്കേഷൻ രേഖകൾ നൽകാതെയും, മേടിച്ച പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു.

യുവാവിന്റെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്‌.ഐ സുരേഷ്,സുനില്‍, സി.പി.ഓ ഷൈജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.