
ആന്ധ്രയിലെ കാക്കിനഡയിലെ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു; ഓയില്‍ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്
സ്വന്തം ലേഖകൻ
ഹൈദരാബാദ്; ആന്ധ്രയിലെ കാക്കിനഡയിലെ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു. കാക്കിനഡയിലെ ജി രംഗപേട്ടയിലാണ് സംഭവം.
ഓയില്‍ ഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അമ്പാട്ടി സുബ്ബണ്ണ ഓയില്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച അഞ്ചുപേര്‍ പഡേരു സ്വദേശികളും രണ്ടുപേര്‍ പുലിമേരു സ്വദേശികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു തൊഴിലാളി രക്ഷപ്പെട്ടു.
Third Eye News Live
0