തുടർച്ചയായ പരീക്ഷകളിൽ ഫിസിക്സിന് കുട്ടികൾ പരാചയപ്പെടുന്നു; അന്വേഷണം അവസാനിച്ചത് 22 വര്‍ഷം വ്യാജഅധ്യാപകനായി അധികൃതരെ പറ്റിച്ച ഫൈസലിൽ; ഒടുവിൽ പിരിച്ചുവിട്ടു; സംഭവം തൃശ്ശൂരിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃശൂരിലെ പാടൂര്‍ സ്കൂളില്‍ 22 വര്‍ഷത്തോളം ഫിസിക്സ് പഠിപ്പിച്ചിരുന്ന ഫൈസല്‍ എന്ന അധ്യാപകനെ പിരിച്ചുവിട്ടു.
ഇയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായിരുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബിഎസ് സി, എംഎസ് സി ഫിസിക്സ് സര്‍ട്ടിഫിക്കറ്റുകള്‍ മൈസൂരിലെയും ബാംഗ്ലൂരിലെയും യൂണിവേഴ്സിറ്റികളുടേതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ അന്വേഷണ വിധേയമായി ആദ്യം സസ്പെന്‍റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു.
നേരത്തെ അലിമല്‍ സ്കൂളില്‍ ഫിസിക്സ് അധ്യാപകനായിരുന്നു. അവിടെ ദേശീയ ഗാനം ആലപിക്കുന്നത് തടയാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ സ്കൂളിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഫൈസലിന് ഇസ്ലാമിക മതമൗലിക സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ സമരം നയിച്ചിരുന്നു.