video
play-sharp-fill

ക്ഷേത്രത്തിൽ എത്തിയ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ; പിടിയിലായത് വൈക്കം സ്വദേശി

ക്ഷേത്രത്തിൽ എത്തിയ വീട്ടമ്മയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ; പിടിയിലായത് വൈക്കം സ്വദേശി

Spread the love

സ്വന്തം ലേഖകൻ

വള്ളികുന്നം: സൗഹൃദം മുതലെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. വൈക്കം ടി.വി പുരം ഗോകുലം വീട്ടില്‍ സാനുവാണ് (42) അറസ്റ്റിലായത്.

മാവേലിക്കര തഴക്കര ഭാഗത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഇവിടെ വച്ചുള്ള സൗഹൃദം മറയാക്കിയായിരുന്നു പീഡനം. ക്ഷേത്രങ്ങളില്‍ വെച്ച്‌ പരിചയപ്പെടുന്ന സ്ത്രികളുമായി ചങ്ങാത്തം കൂടുന്ന ഇയാള്‍ വീടുകളില്‍ എത്തി അവരെ വശത്താകുന്ന രീതിയാണുള്ളതെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തില്‍ നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ ബിനുവിന്റെ നിര്‍ദേശത്തില്‍ എസ്.ഐ കെ. അജിത്താണ് പ്രതിയെ പിടികൂടിയത്. സി.പി.ഒമാരായ വിഷ്ണു, ജിഷ്ണു, സാജന്‍, ലാല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.