
അയ്മനത്ത് എഴുപത്തിരണ്ടുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മധ്യവയസ്കൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: അയ്മനത്ത് 72 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് ഭാഗത്ത് പുത്തൻപറമ്പിൽ റെജിമോൻ (52) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ അയ്മനം സ്വദേശിയായ ദേവരാജൻ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ദേവരാജനും, അനുജനായ പ്രദീപും ചേർന്ന് പ്രദീപിന്റെ പറമ്പിനോട് ചേർന്നുള്ള റോഡിൽ കരിയില കൂട്ടി തീ കത്തിച്ചത് റെജിമോൻ ചോദ്യം ചെയ്യുകയും, ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് റെജിമോൻ തന്റെ വീട്ടിൽ ചെന്ന് കൈക്കോടാലിയുമായി തിരികെയെത്തി, ദേവരാജനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടയാൻ ശ്രമിച്ച സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്. റ്റി, രാജേഷ്.കെ, സി.പി.ഓ മാരായ സാജുമോൻ, രാജീവ് ജനാർദ്ദനൻഎന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.