Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: രജിസ്ട്രേഷന്‍ ചെയ്യാത്ത ബൈക്കിന്‍റെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച്‌ ഉപയോഗിച്ച ഡീലര്‍മാര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.ദേശീയപാത കക്കാട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തട്ടിപ്പുകാരുടെ വാഹനം പിടികൂടിയത്.

ഓഡോ മീറ്റര്‍ കേബിള്‍ വിച്ഛേദിച്ച്‌ ബൈക്ക് ഓടിച്ചതിന് 1.03 ലക്ഷം രൂപയാണ് എംവിഡി പിഴ ചുമത്തിയത്. കോട്ടക്കലില്‍ നിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് ബൈക്ക് ഓടിച്ച്‌ പോകവെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥര്‍ ബൈക്ക് ഓടിച്ചപ്പോള്‍ ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. വാഹനത്തിന് മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ രേഖകള്‍ ഉണ്ടായിരുന്നില്ല. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.

ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, മറ്റു ഷോറൂമിലേക്ക് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററില്‍ കാണാതിരിക്കാനാണ് കൃത്രിത്വം നടത്തുന്നത്. തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് രണ്ട് ബൈക്കുകള്‍ക്കും ആറ് മാസം മുമ്പ് ഒരു കാറിനും എന്‍ഫോഴ്സ്മെന്റ് വിഭാഗം സമാന രീതിയില്‍ പിഴ ചുമത്തിയിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ എ.എം.വി.ഐമാരായ കെ.ആര്‍. ഹരിലാല്‍, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്.