video
play-sharp-fill

ഉമ്മന്‍‌ചാണ്ടിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു;  നെഫ്രോളജി വിഭാഗം മേധാവിയുടെ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്; ആരോഗ്യമന്ത്രി  നിംസില്‍ എത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും

ഉമ്മന്‍‌ചാണ്ടിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; നെഫ്രോളജി വിഭാഗം മേധാവിയുടെ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്; ആരോഗ്യമന്ത്രി നിംസില്‍ എത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവിയുടെ ഡോ. മഞ്ജു തമ്ബിയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഉമ്മന്‍ചാണ്ടി മെഡിക്കല്‍ ഐസിയുവില്‍ തുടരും. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്ക് ആരോഗ്യമന്ത്രി നിംസില്‍ എത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും.

അതിനിടെ ഉമ്മന്‍ചാണ്ടിയെ വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യവിവരം അന്വേഷിച്ചു . ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച്‌ ആരോഗ്യവിവരം അന്വേഷിച്ചത്. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച്‌ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തുവന്നു. പിതാവിന്റെ സുഖ വിവരം വിളിച്ച്‌ അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദിയെന്ന് ചാണ്ടി ഉമ്മന്‍ ഫേസ് ബുക്കില്‍ കുറിച്ചു. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്ന് അറിയിച്ചതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പനിയും ചുമയേയും തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു.അതിനിടെയാണ് പനി പിടിപെടുന്നത്.