video
play-sharp-fill

‘വ്യത്യസ്തനായൊരു കള്ളൻ വൈക്കത്ത് !!!; മോഷണത്തിനു കയറിയ വീട്ടിലി‍ നിന്ന് കാര്യമയി ഒന്നും തടഞ്ഞില്ല;  വീട്ടില്‍ കയറി ഷേവ് ചെയ്തു, കശുവണ്ടിയും കഴിച്ച്‌ മടങ്ങി; ഒടുവിൽ സിസിടിവിയല്‍ കുടുങ്ങി

‘വ്യത്യസ്തനായൊരു കള്ളൻ വൈക്കത്ത് !!!; മോഷണത്തിനു കയറിയ വീട്ടിലി‍ നിന്ന് കാര്യമയി ഒന്നും തടഞ്ഞില്ല; വീട്ടില്‍ കയറി ഷേവ് ചെയ്തു, കശുവണ്ടിയും കഴിച്ച്‌ മടങ്ങി; ഒടുവിൽ സിസിടിവിയല്‍ കുടുങ്ങി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്ത് ആളില്ലാത്ത വീട്ടില്‍ കയറിയ കള്ളന്‍ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച്‌ മടങ്ങി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റ തെക്കേ നടയില്‍ നിന്ന് 50 മീറ്റര്‍ അകലെ ദര്‍ശനയില്‍ കൃഷ്ണാംബാളിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ കള്ളന്‍ വാതില്‍ കുത്തിത്തുറന്ന് കയറിയത്.

വീട് കുത്തിത്തുറന്ന് കയറിയ കള്ളന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്ന് കിട്ടി. കുറ്റാക്കൂരിരുട്ടില്‍ പമ്മി പമ്മി വരുന്ന കള്ളന്‍. കയ്യില്‍ കൊച്ചു മണ്‍വെട്ടിയും കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാതില്‍ കുത്തിത്തുറന്ന് കയറിയ കള്ളന് പക്ഷേ വീട്ടില്‍ നിന്നൊന്നും കിട്ടിയില്ല. വീടിനുള്ളിലെ പെട്ടികളില്‍ ഉണ്ടായിരുന്ന തുണിയെല്ലാം വലിച്ചുവാരിയിട്ടിട്ടും ഫലമുണ്ടായില്ല. ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലില്‍ കൊണ്ടു വച്ചു കഴിച്ചതിന്റെ ലക്ഷണമുണ്ട്. മുറിയിലാകെ രോമം പടര്‍ന്ന് കിടക്കുന്നതിനാല്‍ കള്ളന്‍ ഷേവ് ചെയ്ത ശേഷമാണ് കടന്നതെന്നും പൊലീസ് അനുമാനിക്കുന്നു.

അയല്‍വാസിയായ രാജേഷിന്റെ വീടിനു ചുറ്റും കള്ളന്‍ കറങ്ങുന്ന ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. എന്നാല്‍ ഈ വീടിനുള്ളില്‍ കയറാന്‍ കള്ളന്‍ ശ്രമിച്ചില്ല. പുറത്തുണ്ടായിരുന്ന ചില സാധനങ്ങള്‍ കട്ടോണ്ട് പോവുകയും ചെയ്തു. സമീപകാലത്ത് വെച്ചൂര്‍ മേഖലയില്‍ മോഷണം നടത്തിയ ആള്‍ തന്നെയാണ് വൈക്കത്തും മോഷണത്തിന് ശ്രമിച്ചതെന്ന അനുമാനത്തിലാണ് പൊലീസ്.