
സ്വന്തം ലേഖിക
തുർക്കി: തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം.
12 മണിക്കൂറിനിടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്.
തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1400 കടന്നു. നൂറുകണക്കിന് കെട്ടിടംങ്ങള്‍ നിലംപൊത്തി. തുടര്‍ ചലനത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് തുര്‍ക്കിയെ നടുക്കിയ രണ്ടാം ഭൂചലനമുണ്ടായത്. രണ്ടാം ചലനത്തിന് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ആദ്യ പ്രഭവ കേന്ദ്രത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് രണ്ടാം ചലനം. ഇതോടെ തുര്‍ക്കിയിലെ രക്ഷാ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമോ എന്ന് ഭീതിയിലാണ് രാജ്യം.
ഇന്ന് പുലര്‍ച്ചെ പ്രദേശിക സമയം 4.17 നാണ് തുര്‍ക്കിയും സിറിയയും കുലുങ്ങി വിറച്ചത്. തുര്‍ക്കിയിലെ ഗാസിയന്റെപ് പട്ടണം പ്രഭവ കേന്ദ്രമായ ഭൂചലനത്തിന് 7.8 എട്ടായിരുന്നു തീവ്രത. ലോകത്ത് സമീപകാലത്തെ ഏറ്റവും ശക്തമായ ഭൂകമ്പം.
പത്ത് മിനിട്ടിന് ശേഷം 6.5 രേഖപ്പെടുത്തിയ തുടര്‍ ചലനവും ഉണ്ടായി. പിന്നീട മൂന്നു തവണ കൂടി ചലനങ്ങള്‍. ജനങ്ങള്‍ മിക്കവരും ഉറക്കത്തില്‍ ആയിരുന്ന സമയത്തുണ്ടായ അപകടത്തില്‍ ബഹുനില കെട്ടിടങ്ങള്‍ അടക്കം നിലംപൊത്തി.
റോഡുകളും വൈദ്യുത ബന്ധവും തകര്‍ന്നതോടെ രക്ഷാ പ്രവര്‍ത്തനവും വൈകി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരുടെ സഹായാഭ്യര്‍ത്ഥനകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.