ഗുജറാത്തിലെ അഹമ്മദാബാദിലെ ലിഫ്റ്റില്‍ കുടുങ്ങി ദ്വാരകയിലേക്കുള്ള തീര്‍ത്ഥാടക സംഘം; ലിഫ്റ്റില്‍ കുടുങ്ങിയത് പൊന്‍കുന്നം സ്വദേശികളായ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അഹമ്മദാബാദ്: ദ്വാരകയിലേക്കുള്ള യാത്രയ്ക്കിടെ സംഘത്തിലെ മൂന്നു പേര്‍ ഗുജറാത്തിലെ അഹമ്മദാബാദിലെ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി.

പൊന്‍കുന്നം സ്വദേശികളായ ശോഭന കുമാരിയും ഭര്‍ത്താവ് മോഹന്‍ദാസും തൃശൂര്‍ സ്വദേശി രവീന്ദ്രന്‍ നായരുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ തിരികെ ഇറങ്ങുമ്പോഴാണ് സംഭവം.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മണിക്കൂറോളമാണ് ഇവര്‍ ലിഫ്റ്റിനുള്ളില്‍ പെട്ടത്. ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി ഇവരെ മോചിപ്പിക്കുകയുമായിരുന്നു.

ഹോട്ടലിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് തീര്‍ഥാടകര്‍ ആരോപിച്ചു. നാല്‍പ്പത്തഞ്ചോളം പേരാണ് തീര്‍ഥാടക സംഘത്തിലുണ്ടായിരുന്നത്.