
സ്വന്തം ലേഖകൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഭാനുപ്രിയ.സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയം കൊണ്ടും നൃത്തം കൊണ്ടും ചുരുങ്ങിയ സമയം കൊണ്ട് സിനിമാ പ്രേമികളുടെ ഇഷ്ട താരമായി ഭാനുപ്രിയ മാറി.
തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകള്‍ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി.നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകളാവുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജശില്പി, അഴകിയ രാവണന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപ്പറ്റിയ ഭാനുപ്രിയ, സിനിമാ ലോകത്തുനിന്നും വളരെക്കാലമായി വിട്ടുനില്‍ക്കുകയാണ്.നൃത്തത്തിലും താരം സജീവമല്ല.
ഇപ്പോഴിതാ, ഒട്ടും സന്തോഷം തരുന്ന വാര്‍ത്തയല്ല ഭാനുപ്രിയയെക്കുറിച്ച് പുറത്തുവരുന്നത്.
തനിക്ക് സംഭവിച്ചതെന്താണെന്ന് തുറന്നു പറയുകയാണ് നടി. ‘എനിക്ക് കുറച്ചു നാളുകളായി സുഖമില്ല. ഓര്‍മ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനില്‍ വെച്ച് ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും ഞാന്‍ മറക്കുകയാണ്’.
പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞിരുന്നു എന്ന വാര്‍ത്ത തെറ്റായിരുന്നു. അദ്ദേഹം ഹൈദരാബാദിലും ഞാന്‍ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോൾ അഭിനയിച്ചു.
ഒരുപാട് യാത്ര ചെയ്തു. വിവാഹമോചനം നേടി എന്ന വാര്‍ത്തയില്‍ സത്യമില്ല. മകള്‍ അഭിനയക്ക് 20 വയസ്സാണ്, ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് അവള്‍. നാച്ചുറല്‍ സയന്‍സ് ആണ് വിഷയം. അവധി കിട്ടുമ്പോള്‍ അവള്‍ വരാറുണ്ട് എന്നും ഭാനുപ്രിയ പറഞ്ഞു. ഭാനുപ്രിയയുടെ ഭര്‍ത്താവ് 2018-ല്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.