play-sharp-fill
നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനം; ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന്‍റെ കൈ അറ്റുപോയി; കാലിനും പരിക്ക്

നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനം; ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന്‍റെ കൈ അറ്റുപോയി; കാലിനും പരിക്ക്

സ്വന്തം ലേഖകൻ

അമ്പത്തൂര്‍: നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന് ഗുരുതര പരിക്ക്. ചെന്നൈ അമ്പത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.

ഇന്നലെ രാവിലെ നടന്ന സ്ഫോടനത്തില്‍ കാര്‍ത്തിക്കിന്‍റെ കൈ അറ്റുപോയതായും കാലിന് ഗുരുതര പരിക്കേറ്റതായുമാണ് വിവരം. നാടന്‍ ബോംബ് നിര്‍മ്മാണത്തില്‍ കുപ്രസിദ്ധനാണ് ഒട്ടേരി കാര്‍ത്തിക്. നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം ഒട്ടേരി കാര്‍ത്തിക് നാടന്‍ ബോംബ് പ്രയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതക കേസുകളിലും ബോംബ് കേസുകളിലും സ്ഥിരം പ്രതിയായ കാര്‍ത്തിക്കിനാണ് നിലവില്‍ പരിക്കേറ്റിരിക്കുന്നത്. ജയിലില്‍ വച്ച്‌ പരിചയപ്പെട്ട ഒരാള്‍ക്കൊപ്പമായിരുന്നു ബോംബ് നിര്‍മ്മാണം. ഇയാളുടെ വീടിന്‍റെ ടെറസിലായിരുന്നു ബോംബ് നിര്‍മ്മിച്ചിരുന്നത്.

ഒരു വര്‍ഷം മുന്‍പ് മദ്രാസ് ഹൈക്കോടതിയിലെ വനിതാ അഭിഭാഷകയ്ക്ക് ഇയാളുടെ പേരില്‍ ഭീഷണി നേരിട്ടിരുന്നു. വീടിന് സമീപത്ത് കുട്ടികള്‍ സൈക്കിള്‍ വച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലായിരുന്നു മലര്‍കൊടിയെന്ന അഭിഭാഷകയെ വീടിന് ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഒട്ടേരി കാര്‍ത്തിക്കിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയത്.

Tags :