play-sharp-fill
കൈക്കൂലി, ക്രമക്കേട്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സില്‍ പരാതിപ്രവാഹം

കൈക്കൂലി, ക്രമക്കേട്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സില്‍ പരാതിപ്രവാഹം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൈക്കൂലിയും ക്രമക്കേടും ആരോപിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിലേക്ക് പരാതിപ്രവാഹം. പരാതികൾ പരിശോധിച്ച് ആവശ്യമുള്ളവയിൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങാൻ ആഭ്യന്തര വകുപ്പ് വിജിലൻസിന് നിർദ്ദേശം നൽകി.

വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്ബര്‍, വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവ വഴിയാണ് പരാതികള്‍ ലഭിക്കുന്നത്. മിന്നല്‍പ്പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കഴിഞ്ഞവര്‍ഷം 13,435 പരാതികളുണ്ടായിരുന്നു. ഭൂരിഭാഗത്തിലും പ്രാഥമിക പരിശോധനകളും അന്വേഷണങ്ങളുമുണ്ടായി.

ഇക്കൊല്ലം ജനുവരിയില്‍മാത്രം 1105 പരാതികളാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുപുറമേ വിജിലന്‍സ് ഉദ്യോഗസ്ഥരെയും നിരീക്ഷിക്കുന്നുണ്ട്. അഴിമതിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവ ഫലം കാണുന്നെന്നതിന് തെളിവാണ് പരാതി ലഭിക്കുന്നതിലെ വര്‍ധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags :