കൂടത്തായ് കൊലപാതക കേസ്: ‘കാലപ്പഴക്കം മൂലം മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല’; റിപ്പോ‍ര്‍‍ട്ട് തിരിച്ചടിയല്ലെന്ന് സൈമണ്‍

Spread the love

സ്വന്തം ലേഖിക

ഇടുക്കി: കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍.

കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഫൊറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴും 4 മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണത്.

തുടര്‍ന്ന് നാല് പേരുടെയും മരണം സംബന്ധിച്ച്‌ പരിശോധിക്കാന്‍ ഡോക്ടറുമാരുടെ പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ ജി സൈമണ്‍ പറഞ്ഞു.