video
play-sharp-fill
‘ജിം കെനി’യായി മോഹന്‍ലാല്‍; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച്‌ ഭദ്രന്‍

‘ജിം കെനി’യായി മോഹന്‍ലാല്‍; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച്‌ ഭദ്രന്‍

സ്വന്തം ലേഖകൻ

താന്‍ പുതിയതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും പറയുകയാണ് ഭദ്രന്‍.

താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് ഭദ്രന്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. ജൂതന്‍ എന്ന സ്ക്രിപ്റ്റ് റെഡിയാണ്.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും. ജിം കെനി എന്നാണ് അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണത്, മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

ഈ വര്‍ഷാവസാനം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. പ്രണയവും ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ഒരേപോലെയുള്ള കഥാപരമായി മികച്ച ചിത്രമായിരിക്കും പുതിയ മോഹന്‍ലാല്‍ സിനിമയെന്നും.