കൊച്ചിയിൽ വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാൻ എടുത്ത കുഴിയിൽ വീണ് അപകടത്തിൽപെട്ടു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാൻ എടുത്ത കുഴിയിൽ വീണ് അപകടത്തിൽപെട്ട യുവാവ് മരിച്ചു. ശ്യാമിൽ സുനിൽ ജേക്കബ്ബ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയ്യതിയായിരുന്നു എറണാകുളം കങ്ങരപ്പടിയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട് ശ്യാമിൽ ചികിത്സയിലായിരുന്നു.‌

ശ്യാമിലിന്റെ മരണത്തിനു പിന്നാലെ വാട്ടർ അതോറിറ്റിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. കുഴി കൃത്യമായ രീതിയിൽ മൂടിയിരുന്നില്ലെന്നും സമീപത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്നും ബന്ധു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമുണ്ടായതിനു തൊട്ടുപിന്നാലെയാണ് ബോർഡുകൾ സ്ഥാപിച്ചത്. അപകടം നടന്നതിനുശേഷം കുഴി പൂർണ്ണമായും അടച്ചു എന്നും ബന്ധു മാത്യു പറയുന്നു.