
കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച് മരിച്ചിരുന്നു.