നമ്മളില്ലേ…! കോൺഗ്രസ് ഇനി ഹർത്താലില്ല; ഹർത്താൽ സമരമുറക്ക് കോൺഗ്രസ് എതിര് ; സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം നയിക്കുമെന്ന് സുധാകരന്
സ്വന്തം ലേഖകൻ
കണ്ണൂര്‍: സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണ്. താന്‍ അദ്ധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി പറഞ്ഞു.
ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചതെന്ന് കെ സുധാകരന് കുറ്റപ്പെടുത്തി. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണ്. സിപിഐഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വിലകൂട്ടിയത്.
നികുതി കൂട്ടിയ ബജറ്റിനെ കുറിച്ച് ഇടതു അനുഭാവികളും പ്രതികരികരിക്കണം. പൊതു പണം ഇങ്ങനെ കൊള്ളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.