
കേരളം ഭരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത കൊള്ളസംഘം ; സർക്കാർ റബ്ബർ കർഷകരെ വഞ്ചിച്ചതിനെക്കുറിച്ച് ജോസ്.കെ.മാണി അഭിപ്രായം പറയണം: നാട്ടകം സുരേഷ്
സ്വന്തം ലേഖകൻ
കോട്ടയം : കേരളം ഭരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത കൊള്ള സംഘമാണെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് . കോട്ടയം ജില്ലയെ പൂർണ്ണമായും അവഗണിച്ചു. റബ്ബറിൻ്റെ വില സ്ഥിരതാ ഫണ്ട് 170 രൂപയിൽ നിന്നും വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ കർഷകരെ വഞ്ചിച്ചതിനെക്കുറിച്ച് ജോസ്.കെ.മാണി അഭിപ്രായം പറയണം.
o
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കോൺഗ്രസ് കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു നാട്ടകം സുരേഷ്. ബഡ്ജറ്റിൻ്റെ കോപ്പിയും, പിണറായി വിജയൻ്റെ കോലവും പ്രതിഷേധക്കാർ കത്തിച്ചു.
ഡിസിസി വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, എസ്.രാജീവ്, പി.ആർ.സോന, എം.പി. സന്തോഷ്കുമാർ, ടോം കോര, ജെ.ജി. പാലയ്ക്കലോടി, ബോബി ഏലിയാസ്, റ്റി.സി.റോയി, അനിയൻ മാത്യു, നന്തിയോട് ബഷീർ, ജോർജ് പയസ്, സിസ്സി ബോബി, അനീഷ തങ്കപ്പൻ, ജെനിൻ ഫിലിപ്പ്, അൻസു സണ്ണി, അരുൺ.എസ്.നായർ, ലിബിൻ ഐസക്ക് എന്നിവർ പ്രസംഗിച്ചു.