video
play-sharp-fill

കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി  മർദ്ദിച്ചു: ഒരു പ്രതി കൂടി അറസ്റ്റിൽ; പിടിയിലായത് നാട്ടകം സ്വദേശി

കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: ഒരു പ്രതി കൂടി അറസ്റ്റിൽ; പിടിയിലായത് നാട്ടകം സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി.

നാട്ടകം ചെട്ടിക്കുന്ന്‍ ഭാഗത്ത് തടത്തിൽ പറമ്പിൽ വീട്ടിൽ പ്രസന്നൻ മകൻ അർജുൻ പ്രസന്നൻ (24)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഡിസംബർ എട്ടിന് തോമസ് സെബാസ്റ്റ്യൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ സാക്ഷിയായ നിബു തോമസിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

പരാതിയിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ കേസിലെ മറ്റു പ്രതികളായ ആതിര ഭവൻ വീട്ടിൽ അനന്തു പ്രസന്നൻ, പുത്തൻപറമ്പിൽ വീട്ടിൽ റനീഷ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളും പോലീസിന്റെ പിടിയിലാകുന്നത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ, സി.പി.ഓ. മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ് കെ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.