
ക്വാറി, ക്രഷര്‍ ഉടമകള്‍ സമരം പിന്‍വലിച്ചു; തീരുമാനം വ്യവസായ, ഗതാഗത മന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം; ഫെബ്രുവരി എട്ടിന് തുടര്‍ചര്‍ച്ചയ്ക്കായി ക്വാറി ഉടമകളുടെ യോഗം വിളിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടര്‍ന്നിരുന്ന ക്വാറി, ക്രഷര്‍ സമരം ഉടമകള്‍ പിന്‍വലിച്ചു.
വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.
സമരത്തില്‍ സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭിച്ചതിനെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇടപെട്ടാണ് ക്വാറി ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ചെറുകിട ക്വാറികളിലടക്കം വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാവശ്യ പരിശോധനകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
പ്രശ്നപരിഹാരത്തിനായി മൈനിംഗ് വകുപ്പ് എട്ടാം തീയതി തുടര്‍ചര്‍ച്ചയ്ക്കായി ക്വാറി ഉടമകളുടെ യോഗം വിളിച്ചു.
Third Eye News Live
0