video
play-sharp-fill

തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു; അന്വേഷണവുമായി പൊലീസ് ; ഇരു കൈകൾക്കും വെട്ടേറ്റ നേതാവ് ചികിത്സയിൽ

തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു; അന്വേഷണവുമായി പൊലീസ് ; ഇരു കൈകൾക്കും വെട്ടേറ്റ നേതാവ് ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

വെഞ്ഞാറമൂട് : തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോകൽ കമിറ്റി മെമ്പറും, മാണിക്കോട് ക്ഷേത്ര അഡൈ്വസറി കമിറ്റി സെക്രട്ടറിയുമായ വയ്യേറ്റ് വാമദേവന് (63) ആണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റത്.

മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് സംഭവം . വാമദേവനെ 9:30 ഓടെ ഒരു യുവാവ് വന്നു വിളിക്കുകയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടുകുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിന് വെട്ടേൽക്കാതെ തടയുന്നതിനിടെ വാമദേവന്റെ ഇരു കൈകൾക്കും വെട്ടേക്കുകയായിരുന്നു. ബഹളം കേട്ട് വാമദേവന്റെ മകൾ ഓടിയെത്തിയപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ മുഖ പരിചയം ഇല്ലെന്നാണ് വാമദേവൻ പറയുന്നത്.

രണ്ടു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ വാമദേവനെ ആദ്യം വെഞ്ഞാറമൂട് ഉള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.