സാധാരണക്കാര്‍ക്ക് തിരിച്ചടിയായി അമൂലിന്റെ പുതിയ തീരുമാനം; പാല്‍ വില കൂട്ടി, പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമൂല്‍ പാലിന്റെ വില വര്‍ദ്ധിപ്പിച്ചു. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് ആയ അമൂല്‍ തങ്ങളുടെ കമ്ബനി പായ്ക്കറ്റ് പാലിന്‍റെ എല്ലാ വിഭാഗങ്ങളുടേയും വില 3 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്.
പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് അമൂല്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുക്കിയ നിരക്ക് അനുസരിച്ച് അമൂല്‍ ഗോള്‍ഡ് ലിറ്ററിന് 66 രൂപയും അമൂല്‍ താസ ലിറ്ററിന് 54 രൂപയും അമൂല്‍ പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപയും അമൂല്‍ എ2 എരുമപ്പാല്‍ ലിറ്ററിന് 70 രൂപയും ആയിരിക്കും.
അമൂല്‍ വില്‍ വര്‍ദ്ധനയോടൊപ്പം മദര്‍ ഡയറി, പരാഗ് തുടങ്ങിയ കമ്ബനികളും ഇതിനോടകം പാല്‍ വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
Third Eye News Live
0
Tags :