പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ നഗ്ന വീഡിയോ നിർബന്ധപൂർവ്വം കൈക്കലാക്കി; ഒടുവിൽ തമ്മിൽ പിണങ്ങിയപ്പോൾ വീഡിയോ സഹോദരന് അയച്ച് നൽകി ; കോട്ടയം അയ്മനം സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ നഗ്ന വീഡിയോ സഹോദരന് അയച്ചു നൽകിയ പ്രതി പൊലീസ് പിടിയിൽ. അയ്മനം കാവനച്ചിറ കവലയ്ക്കൽ വീട്ടിൽ നിവിൻ മോനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാറാണ് അറസ്റ്റ് ചെയ്തത്.
ആറു മാസത്തോളമായി പ്രതിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയെ നിർബന്ധ പൂർവം പ്രതി വീഡിയോ കോൾ ചെയ്ത് നഗ്ന വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് , ഇരുവരും തമ്മിൽ പിണങ്ങിയ സമയത്ത് പ്രതി നഗ്ന വീഡിയോ പെൺകുട്ടിയുടെ സഹോദരന് അയച്ച് നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. പ്രതിയ്ക്കായി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.