കാമുകിയുമായുള്ള പിണക്കം മാറ്റാൻ ഒത്തുതീർപ്പിനെത്തി; സംസാരത്തിനിടയിൽ രോക്ഷാകുലനായ കാമുകൻ പെൺകുട്ടിയുടെ തലയടിച്ചു പൊട്ടിച്ചു; കാമുകനും സുഹൃത്തും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഛത്തീസ്ഗഡ്: കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കാമുകന്‍. വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി പെണ്‍കുട്ടി പ്രതിയോട് മിണ്ടിയിരുന്നില്ല. ഇതില്‍ രോഷാകുലനായ പ്രതി പെണ്‍കുട്ടിയെ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മുഖ്യപ്രതി കരണ്‍ ദേവാങ്കനെ ഓള്‍ഡ് ഭിലായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. വടി കൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്. ഛത്തീസ്ഗഡിലെ ദുര്‍ഗിലെ പുരാനി ഭിലായിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജില്‍ നിന്ന് സൈക്കിളിൽ മടങ്ങുകയായിരുന്ന പെണ്‍കുട്ടി. വഴിയരികില്‍ കാത്തുനിന്ന പ്രതി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ കാറില്‍ നിന്ന് വടി പുറത്തെടുത്ത് തലയില്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ സുഹൃത്തിനൊപ്പം കാറില്‍ രക്ഷപ്പെട്ടു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ ഡികെഎസ് ഹോസ്പിറ്റല്‍ റായ്പൂരിലേക്ക് റഫര്‍ ചെയ്തു.

പ്രതിയായ കരണും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇരയായ പെണ്‍കുട്ടിയും പ്രതിയും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. ഗ്രാമത്തില്‍ മൊബൈല്‍ കട നടത്തുകയാണ് പ്രതി.