video
play-sharp-fill

റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റ്;  കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വെള്ളത്തിൽ വരച്ച വര; എൻ ഹരി

റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റ്; കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വെള്ളത്തിൽ വരച്ച വര; എൻ ഹരി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാലങ്ങളായി റബ്ബർ കർഷകർ ആവശ്യപ്പെട്ടിരുന്ന കോംപൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം 10% നിന്ന് 25% ലേക്ക് ഉയർത്തിയതോടുകൂടി കേന്ദ്ര സർക്കാരിനെതിരെ ഉന്നിയിച്ച ആരോപണങ്ങൾ എല്ലാം തന്നെ വെള്ളത്തിൽ വരച്ച വര പോലെയായിയെന്ന് ബി ജെ പി മധ്യമേഖല പ്രസിഡൻ്റുമായ എൻ. ഹരി പറഞ്ഞു.

ഒടുവിൽ വന്ന ആരോപണം റബ്ബർ ബോർഡ് നിർത്തലാക്കാൻ പോകുന്നു എന്ന് പാഞ്ഞായിരുന്നു.
റബ്ബർ ബോർഡ് ഗ്രാൻഡായി ചോദിച്ചിരുന്നത് 269 കോടി രൂപയാണ്, ഒരു മാറ്റവും വരുത്താതെ ആ തുക തന്നെ അനുവദിച്ചു തന്നിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോംപൗണ്ട് റബ്ബറിന്റെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചത് റബ്ബർ കർഷകർക്ക് ആശ്വാസമായ നടപടിയാണെന്ന് പ്രതിപക്ഷത്തിന് പറയേണ്ടി വന്നു.

ഇനിയെങ്കിലും പ്രതിപക്ഷ കക്ഷികൾ അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ബഡ്ജറ്റിൽ ശക്തമായ നടപടിയെടുത്ത കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നതായും ബോർഡ് മെമ്പറും ബി ജെ പി മധ്യമേഖല പ്രസിഡൻ്റുമായ എൻ. ഹരി പറഞ്ഞു.