video
play-sharp-fill

വെറും 400 രൂപയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ താമസിക്കാം; അതും 12 മണിക്കൂർ നേരം …..! പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡോർമിറ്ററി സൗകര്യം

വെറും 400 രൂപയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ താമസിക്കാം; അതും 12 മണിക്കൂർ നേരം …..! പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡോർമിറ്ററി സൗകര്യം

Spread the love

സ്വന്തം ലേഖിക

തൃശ്ശൂർ: വെറും 400 രൂപയ്ക്ക് ഗുരുവായൂർ ക്ഷേത്രനടയിൽ 12 മണിക്കൂർ താമസിക്കാൻ അവസരം.

ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ‌ കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ ആരംഭിച്ച City Livelihood Center ലാണ് തുച്ഛമായ നിരക്കിൽ ഇത്തരത്തിൽ താമസിക്കുവാൻ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6 മണിക്കൂറിന് 100 രൂപ നൽകിയാൽ ഡോർമിറ്ററി സൗകര്യമുണ്ട്. 200 രൂപയ്ക്ക് 12 മണിക്കൂർ. സിംഗിൾ മുറിക്ക് 400 രൂപ. ഡബിൾ മുറിക്ക് 600 രൂപ മാത്രം.

കുളിക്കാനും ശുചിമുറി ഉപയോഗപ്പെടുത്താനും മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെയുമാകാം. ക്ലോക്ക് റൂം സൗകര്യവും ഉണ്ട്. കഴിഞ്ഞ നവംബർ 17നാണ് സെന്റർ തുറന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡോർമിറ്ററി സൗകര്യമാണ്. കുടുംബമായി ചടങ്ങുകൾക്ക് എത്തുന്നവർക്ക് ഒന്നിച്ചു തങ്ങാൻ സൗകര്യം നൽകും. കുടുംബശ്രീയിൽ നിന്ന് 29 പേർക്കു പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്.

വരുമാനത്തിന്റെ പകുതി നഗരസഭയ്ക്കാണ്. ബാക്കി പകുതിയിൽ നിന്നു കുടുബശ്രീ അംഗങ്ങൾക്കു വേതനം നൽകും.

കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രദർശന വിപണന സ്റ്റാളുകൾ ഇവിടെ തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. കുടുംബശ്രീ വക ലഘുഭക്ഷണശാലയും ഉടൻ ആരംഭിക്കും. 3 നില കെട്ടിടത്തിൽ പരിശീലന പരിപാടികളും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്.

ബുക്കിങ്ങിന് ഫോൺ:
0487 2991829, 83048 80041
[email protected]
#goandeatkerala