പാലാ കുന്നേമുറി അപകടം ;വിദ്യാർത്ഥിനി മരണപ്പെട്ടതിനു കാരണം പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരനുമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
സ്വന്തം ലേഖകൻ
പാലാ: ഇടപ്പാടി കുന്നേമുറിയിൽ അപകടത്തിൽ വിദ്യാർത്ഥിനി മരണപ്പെട്ടതിനു കാരണം പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരനുമാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.
റോഡ് സേഫ്റ്റി ഫണ്ടുപയോഗിച്ചു റോഡ് നവീകരിക്കാൻ തയ്യാറാക്കിയ കോൺക്രീറ്റ് സ്ലാബുകൾ അപകടകരമായ വിധത്തിൽ റോഡരുകിൽ തയ്യാറാക്കിയതാണ് അപകടത്തിനിടയാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് സൈഡിലും റോഡിലേയ്ക്ക് ഇറക്കിയും നൂറുകണക്കിന് കോൺക്രീറ്റ് സ്ലാബുകളാണ് ഈ മേഖലയിൽ അപകടകരമായ രീതിയിൽ തയ്യാറാക്കി വച്ചിട്ടു മാസങ്ങൾ കഴിഞ്ഞു.
സ്ലാബുകൾ നിർമ്മിക്കാനുള്ള ഇടമാക്കി നടപ്പാതയെ മാറ്റിയ നടപടി അനധികൃതമാണ്. ഈ സ്ലാബാണ് അപകട കാരണമായതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പാലായിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾക്കും വാഹനാപകടമരണങ്ങൾക്കും ഉത്തരവാദി പൊതുമരാമത്ത് വകുപ്പ് അധികൃതരാണ്. സീബ്രാലൈൻ പോലും തെളിക്കാൻ ഇവരെ കൊണ്ട് സാധിക്കുന്നില്ല.