video
play-sharp-fill

അടിപതറി അദാനി ; സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി ; അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്

അടിപതറി അദാനി ; സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി ; അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്

Spread the love

സ്വന്തം ലേഖകൻ

രാജ്യത്തെ സമ്പന്നരിൽ സമ്പന്നായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി ഫോബ്സ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അദാനിയെ പിൻന്തള്ളിയാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. മുകേഷ് അംബാനി ഒൻപതാം സ്ഥാനത്തും. ഗൗതം അദാനി പത്താം സ്ഥാനത്തുമായി

യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 ബില്യണ്‍ ഡോളറും.

ഹിൻഡെൻബെർഗിന്റെ ആരോപണങ്ങൾ പുറത്തുവരുന്നതിന് മുമ്പ് ഡിസംബർ 13ന് 134.2 ബില്യൺ ഡോളറായിരുന്നു അദാനിയുടെ ആസ്തി. 2023 ഫെബ്രുവരിയിലെത്തിയതോടെ 84 ബില്യൺ ഡോളറിലേയ്ക്ക് ഇടിയുകയും ചെയ്തു.