ഹൈക്കോടതി ജഡ്ജിയുടെ പേരില്‍ കൈക്കൂലി; അഭിഭാഷകന്‍ സൈബി ജോസിനെതിരെ ഇന്ന് കേസെടുക്കും; പൊലീസ് മേധാവിക്ക് നിയമോപദേശം നൽകി അഡ്വക്കേറ്റ് ജനറല്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഭിഭാഷകന്‍ സൈബി ജോസിനെതിരെ നാളെ കേസ് രജിസ്റ്റര്‍ ചെയ്തേക്കും.

സൈബി ജോസിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം പൊലീസ് മേധാവിക്ക് കൈമാറി. സൈബിക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം നല്‍കി എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്കറ്റിന്റെയും അഭിപ്രായം തേടിയാണ് നിയമോപദേശം നല്‍കിയത്.

അതേസമയം, ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാര്‍ കൗണ്‍സില്‍ സ്വമേധയാ നടപടി തുടങ്ങിയിട്ടുണ്ട്. പരാതികളില്‍ സൈബി ജോസിന്റെ വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍ നോട്ടീസയച്ചു.

കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നല്‍കിയത്.
പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ കേള്‍ക്കും.