വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകും; മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്
സ്വന്തം ലേഖകൻ
വിശാഖപട്ടണം: വിശാഖപട്ടണം ആന്ധ്രാ പ്രദേശിന്‍റെ പുതിയ തലസ്ഥാനമാകും. ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിഭക്ത ആന്ധ്രയുടെ തലസ്ഥാനം ഹൈദരാബാദായിരുന്നു.
ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തെലങ്കാന രൂപീകരിച്ചപ്പോള്‍ ഹൈദരാബാദ് ആ സംസ്ഥാനത്തിന്‍റെ ഭാഗമായി. അതോടെയാണു പുതിയ തലസ്ഥാനം തെരഞ്ഞെടുക്കേണ്ട സാഹചര്യം ഒരുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ മൂന്നു തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. ഇന്നു ന്യൂഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിങ്ങിനു ശേഷമാണ് വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനമാകുമെന്നു ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചത്.
മാര്‍ച്ചില്‍ വിശാഖപട്ടണത്ത് നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ വിശാഖപട്ടണത്തേക്കു താമസം മാറുമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു.