പ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമിക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 10 ന് കൊടിയേറും

പ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമിക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 10 ന് കൊടിയേറും

സ്വന്തം ലേഖകൻ

കോട്ടയം:ചരിത്രപ്രസിദ്ധമായ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 10 ന് കൊടിയേറും.ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 19 വരെയാണ് ഉത്സവം.

11 മുതൽ 17 വരെ എല്ലാദിവസവും ഉത്സവബലി, പ്രസാദമൂട്ട് എന്നിവ ഉണ്ടാകും.17ന് വലിയഉത്സവബലി, മഹാപ്രസാദമൂട്ട്, വൈകിട്ട് മഹാദീപാരാധന, ദീപക്കാഴ്ച, വലിയവിളക്ക്, കാവടിവിളക്ക് എന്നിവയും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18ന് മഹാശിവരാത്രി ദിനത്തിൽ പുലർച്ചെ 4 മുതൽ പൂജകൾ,7 മുതൽ പ്രസിദ്ധമായ തോട്ടയ്ക്കാട് തേവരുടെ വലിയ കാഴ്ചശ്രീബലി,ഉച്ചക്ക് കാവടിവരവ്, കെട്ടുകാഴ്ച, വൈകുന്നേരം മഹാദീപാരാധന, ദീപക്കാഴ്ച, വൈകിട്ടു 4 ന് കാഴ്ച ശ്രീബലി,7 ന് സേവ-വലിയകാഴ്ചശ്രീബലി,അൻപൊലി, രാത്രി 12.30 ന് ശിവരാത്രിപൂജ,1.30 ന് പള്ളിവേട്ട,പുലർച്ചെ 3 മണിക്ക് പള്ളിനായാട്ട് എന്നിവ നടക്കും.

19 ന് തോട്ടയ്ക്കാട് തേവരുടെ പ്രസിദ്ധമായ ആറാട്ട്,രാവിലെ 8 വരെ പൂജകൾ,12.30 മുതൽ ആറാട്ട് സദ്യ, ഉച്ചക്ക്ശേഷം 5 മണിക്ക് ആറാട്ട് പുറപ്പാട്,6.30 ന് മാടത്താനി കടവിൽ വിശ്വപ്രസിദ്ധമായ തോട്ടയ്ക്കാട് തിരുഃആറാട്ട്,രാത്രി 11 മണിക്ക് ആൽത്തറയിൽ എതിരേൽപ്പ് എന്നിവക്ക് ശേഷം 12 ന് കൊടിയിറക്ക്, കരിമരുന്നുകലാപ്രകടനം എന്നിവ നടക്കും.